2017 ലെ ഒരു പാര്ട്ടിക്കിടെയിലാണ് കെല്ലി കൊസൈറയ്ക്ക കൊക്കെയിന്‍ ഉപയോഗിക്കാനായി തുടങ്ങിയത്. പിന്നീട് അത് തുടര്‍ച്ചയായി ഉപയോഗിക്കാന്‍ കൊല്ലി ആരംഭിച്ചു. ആദ്യം കൊക്കെയ്ന്‍ വലിക്കുന്നതിനിടെ കെല്ലിയുടെ മൂക്കിന് ചെറിയ രീതിയിലുള്ള അസ്വസ്ഥതകള്‍ അനുഭവപ്പെട്ടിരുന്നു. എന്നാല്‍ ഇത് കെല്ലി സാരമാക്കിയില്ല.
എന്നാല്‍ മാസങ്ങല്ക്കകം കൊല്ലിയുടെ മൂക്കില്‍ നിന്നും രക്തം വരുവാന്‍ ആരംഭിച്ചും. പിന്നീട് മുഖത്ത് ഒരു ദ്വാരം ഉണ്ടായി. ഈ സമയത്തെല്ലാം കെല്ലി കൊക്കെയ്ന്‍ ഉപയോഗം തുടര്‍ന്നു. ഒടുവില്‍ മൂക്കില്‍ നിന്നും രക്തത്തോടൊപ്പം മാംസ ഭാഗങ്ങള്‍ കൂടി പുറത്ത് വന്നു.
പക്ഷേ, അമിതമായ കൊക്കെയ്ന്‍ ഉപയോഗം മൂലം തന്റെ മുറിവ് സ്വയം ഉണങ്ങുമെന്ന ധാരണയായിരുന്നു കെല്ലിക്ക്. വേദന മാറാന്‍ ലഹരി ഉപയോഗിക്കുന്നത് തുടര്‍ന്നു. ഒടുവില്‍ മൂക്കിന്റെ സ്ഥാനത്ത് ഒരു ദ്വാരമാണ് അവശേഷിച്ചത്. ഇതുവരെ കൊല്ലി 15 ഓളം ശസ്ത്രക്രിയകള്‍ക്ക് വിധേയയായിട്ടുണ്ട്.

Comments: